'ഞങ്ങളെ രക്ഷിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി'': വ്യോമസേനാ വിമാനത്തിലെ ജീവനക്കാരോട് ലെയോ പാപ്പ

 
PAPA



സ്‌പെയിന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന്, തനിക്ക് യാത്രയൊരുക്കിയ സ്പാനിഷ് വ്യോമസേനയുടെ ഫാല്‍ക്കണ്‍ ജെറ്റ് വിമാനത്തിലെ ജീവനക്കാര്‍ക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നന്ദി അറിയിച്ചു. 

''ഞങ്ങളെ രക്ഷിച്ചതിന് നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി,'' വിമാനം റോമിലിറങ്ങിയ ശേഷം മാര്‍പാപ്പ ജീവനക്കാരോട് പറഞ്ഞു.

''വിംഗ് 45-ലെ ഫാല്‍ക്കണ്‍ വിമാന ജീവനക്കാരോട് പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കുവെച്ച വാക്കുകള്‍, സ്‌പെയിന് വേണ്ടി ദിവസവും സേവനമനുഷ്ഠിക്കുന്ന ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തിനും അര്‍പ്പണബോധത്തിനുമുള്ള വലിയൊരു അംഗീകാരമാണ്,'' സ്പാനിഷ് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സ് തങ്ങളുടെ എക്‌സ് (ത) അക്കൗണ്ടില്‍ കുറിച്ചു.


മാര്‍പാപ്പ മടങ്ങാനിരുന്ന ഇബീരിയ (കയലൃശമ) എയര്‍ലൈന്‍സ് വിമാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍ രാജാവ് നേരിട്ട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച് മാര്‍പാപ്പയെ പുറത്തേക്ക് ക്ഷണിക്കുകയായിരുന്നു. 


സാങ്കേതിക തകരാര്‍ പരിഹരിക്കുന്നത് വരെ വിശ്രമിക്കാന്‍ രാജാവ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിമാനത്തിന്റെ തകരാര്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ, സ്പാനിഷ് രാജകുടുംബവും ഭരണാധികാരികളും ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്ന വിംഗ് 45-ന്റെ ഫാല്‍ക്കണ്‍ ജെറ്റ് വിമാനത്തില്‍ റോമിലേക്ക് മടങ്ങാന്‍ രാജാവ് മാര്‍പാപ്പയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു.

ടെനറിഫില്‍ (ഠലിലൃശളല) നിന്ന് പ്രാദേശിക സമയം വൈകുന്നേരം 18:08-ന് പുറപ്പെട്ട ഫാല്‍ക്കണ്‍ വിമാനം രാത്രി 23:05-ഓടെ റോം ഫിയുമിസിനോ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. 

റോമില്‍ തിരിച്ചെത്തിയ ശേഷം ലെയോ പതിനാലാമന്‍ മാര്‍പാപ്പ സ്‌പെയിനിലെ ഫിലിപ്പ് രാജാവിന് ഔദ്യോഗിക ടെലഗ്രാം സന്ദേശമയച്ചു:

 ''എന്റെ അപ്പോസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തിയ ഈ വേളയില്‍, സ്‌പെയിന്‍ സന്ദര്‍ശനത്തിലുടനീളം എനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും സ്‌പെയിനിലെ രാജാവിനോടും ഭരണാധികാരികളോടും ജനങ്ങളോടും ഞാന്‍ വീണ്ടും കൃതജ്ഞത അറിയിക്കുന്നു.''

സ്‌പെയിന്‍ രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി താന്‍ നിരന്തരം പ്രാര്‍ഥിക്കുമെന്നും ദൈവാനുഗ്രഹം ഏവര്‍ക്കുമേലും ഉണ്ടാകട്ടെയെന്നും മാര്‍പാപ്പ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web