ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഓഗസ്റ്റ് രണ്ടിന് സാരീ വേലി റാലി

 
Saree rally
പേരാമ്പ്ര: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഓഗസ്റ്റ് രണ്ടിന് നിലമ്പൂര്‍, താമരശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പരിസരങ്ങളിലേക്ക് കര്‍ഷക അതിജീവന സാരി വേലി റാലി നടത്തും.
 പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയാണ് റാലി നടത്തുന്നത്.
ഇതിന്റെ ഭാഗമായി പെരുവണ്ണാമൂഴിയില്‍ സംഘാടക സമിതി രൂപീകരിച്ചു. ഫാത്തിമ മാതാ പള്ളി പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക് കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത സെക്രട്ടറി ഷാജി കണ്ടത്തില്‍, ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍, ഫാ. റോയി കൂനാനിക്കല്‍, ജോസ് ചെറുവള്ളില്‍, ജോഷി കറുകമാലില്‍, നിമ്മി പൊതിയിട്ടയില്‍, ഫാ. റെജി വള്ളോപ്പള്ളി, ജോണ്‍സണ്‍ കക്കയം എന്നിവര്‍ പ്രസംഗിച്ചു.
താമരശേരി രൂപത വികാരി ജനറല്‍ ഫാ. ജോയ്‌സ് വയലില്‍ മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടകസമിതി രൂപീകരിച്ചു.

Tags

Share this story

From Around the Web