താമര ശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് ഉജ്ജ്വല തുടക്കം

 
samudhaya varshikam



താമരശേരി: കത്തോലിക്കാ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന താമര ശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് ഉജ്ജ്വല തുടക്കം.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍, നടന്ന ചടങ്ങില്‍ സമുദായ ശക്തീകരണ വര്‍ഷാചരണം 2026 കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.


 താമരശേരി ബിഷ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷകനായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോ സ് നന്ദിയും പറഞ്ഞു.

 125 അമ്മമാര്‍ പങ്കെടുത്ത മാതൃവേദിയുട മാര്‍ഗംകളി, കെസിവൈഎമ്മിന്റ ചവിട്ടുനാടകം, പരിചമുട്ടുകളി,  തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.


രൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, സമുദായ ശക്തീകരണ വര്‍ഷാചരണ രൂപതാതല ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യന്‍, സ്വപ്ന ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


നസ്രാണി സമുദായത്തിന്റെ ഐക്യവും ആത്മാഭിമാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന സമുദായ ശക്തീകരണ വര്‍ഷാചരണം രൂപതയിലെ ഇടവകകളില്‍ വര്‍ഷം മുഴുവന്‍ വിവിധ പരിപാടികളോടെ  നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags

Share this story

From Around the Web