താമരശേരി രൂപതയുടെ റൂബി ജൂബിലി സമാപനം 18-ന്; മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

 
Rafel thatril

താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി (Thamarassery Diocese Ruby Jubilee ) ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് സമാപിക്കും. 

പുല്ലൂരാംപാറ ബഥാനിയായില്‍ രാവിലെ 11.15 ന് നടക്കുന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതവും സപ്തതിയിലേക്ക് പ്രവേശിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന് ആശംസകളും നേരും.

താമരശേരി രൂപതയുടെ ഭൂപടത്തിന്റെ പ്രകാശനം മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവും രൂപതയുടെ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയും നടത്തും.

 മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം സംരക്ഷി ക്കുന്നതിനുള്ള മ്യൂസിയം പദ്ധതി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്രഖ്യാപിക്കും. കരുണാഭവന്‍ പുതിയ ബ്ലോക്ക് പദ്ധതിയുടെ ഉദ്ഘാടനം മാര്‍  തോമസ് ഇലവനാല്‍ നിര്‍വഹിക്കും. രൂപതാ ഡയറക്ടറിയുടെ പ്രകാശനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്സ് താരമംഗലവും  വിഷ്വല്‍ മീഡിയ ലോഞ്ച് കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയും നിര്‍വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ മാര്‍ റാഫേല്‍ തട്ടില്‍ ആദരിക്കും.

കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബത്തേരി രൂപതാ മെത്രാന്‍ ജോസഫ് മാര്‍ തോമസ്, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി,  റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവങ്കര,  രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിക്കും.

താമരശേരി രൂപതയുടെ ചരിത്രം പരിചയപ്പെടു ത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം, അല്‍ഫോന്‍സ സ്‌കൂള്‍ താമരശേരി, പ്രസന്റേഷന്‍ സ്‌കൂള്‍ കോഴി ക്കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനാ നൃത്തവും മാര്‍ഗംകളിയും അരങ്ങേറും.

Tags

Share this story

From Around the Web