താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം 27 ന്
താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 27 ന് (നാല്‍പ്പതാം വെള്ളിയാഴ്ച) നടക്കും. പീഡാനുഭവയാത്രയെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ നടത്തുന്ന ഈ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
?വ്യാഴാഴ്ച രാത്രി പത്തിന് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നിന്ന് കാല്‍നടയായി യാത്ര ചെയ്ത് 27 ന് രാവിലെ 7:30-ന് കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും.
?''ദൈവപുത്രന്റെ പീഡാനുഭവ യാത്രയില്‍ നമുക്കും പങ്കാളികളാകാം'' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ തീര്‍ത്ഥാടനം. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ ഈ ഭക്തിനിര്‍ഭരമായ യാത്രയില്‍ പങ്കുചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.