വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ സാരിവേലി സമരം

 
Sareechallenge

പെരിന്തല്‍മണ്ണ: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഓഗസ്റ്റ് 16ന് സാരിവേലി സമരം നടത്തുന്നു.


നിലമ്പൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും രാവിലെ 11ന് റാലി ആരംഭിക്കും. തുടര്‍ന്ന് ഡിഎഫ്ഒ ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധയോഗവും ധര്‍ണ്ണയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനായില്‍ ഉദ്ഘാടനം ചെയ്യും.


കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ഞരളക്കാട്ട്,  രൂപതയിലെ മറ്റ് സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

.
വനാതിര്‍ത്തിയില്‍ സൗരവേലി കെട്ടി കൃഷി ഭൂമിക്ക് സംരക്ഷണം നല്‍കാമെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സാലിവേലി കെട്ടി പ്രതീകാത്മക സമരം നടത്തുന്നത്.


തോട്ടുമുക്കം, പെരിന്തല്‍മണ്ണ, മലപ്പുറം, കരുവാരക്കുകുണ്ട്, നിലമ്പൂര്‍ എന്നീ മേഖലകളില്‍നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു സമുദായ സംഘടനാ പ്രവര്‍ത്തകരും വൈദികരും സന്യസ്തരും പങ്കെടുക്കും.

Tags

Share this story

From Around the Web