തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം, കുഞ്ഞിന്റെ പിതാവ് തലശ്ശേരി പൊലീസില്‍ പരാതി നല്‍കി
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കാണിച്ച് കുഞ്ഞിന്റെ പിതാവ് പേരാവൂര്‍ സ്വദേശി ബിജേഷ് തലശ്ശേരി പൊലീസില്‍ പരാതി നല്‍കി.
അത്സമയം, ഗര്‍ഭപാത്രത്തില്‍ വച്ച് കുഞ്ഞും മറുപിള്ളയും വേര്‍പെട്ടു പോയെന്നും അമ്പ്രാഷ്യോ പ്ലാസന്റ എന്ന അവസ്ഥയാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
ബിജേഷിന്റെ ഭാര്യ ശ്രീജയെ രണ്ട് ദിവസം മുമ്പാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞ് പകുതി പുറത്തുവന്ന അവസ്ഥയിലാണെന്നും സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
എന്നാല്‍ സര്‍ജറി വേണമെന്ന് അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ഇതാണ് ആദ്യ കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം ആരോപിക്കത്.