തായ്‍ലൻഡ്- കംബോഡിയ സംഘർഷം; ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ്

 
TRUMPH

തായ്‍ലൻഡ്- കംബോഡിയ അതിർത്തി സംഘർഷത്തിന് പരിഹാരമാകുന്നു.

വെടിനിർത്തൽ പുതുക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഡോണൾഡ് ട്രംപ്.

തായ്‍ലൻഡ്- കമ്പോഡിയൻ പ്രധാനമന്ത്രിമാരുമായി അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചു.


ജനവാസമേഖലകൾ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു.

ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഒരുപാട് പേർക്ക് പരുക്കേറ്റതായും കംബോഡിയയും 5 സൈനികർ കൊല്ലപ്പെടുകയും 69 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി തായ്ലൻഡും അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള 817 കിലോമീറ്റർ അതിർത്തിയിൽ 16 കേന്ദ്രങ്ങളിൽ റോക്കറ്റ്, ജെറ്റ്, ഡ്രോൺ ആക്രമണം നടക്കുന്നതായി തായ് സേനാ വക്താവ് പറഞ്ഞു.

ഇരുകൂട്ടരും പരസ്പരം പഴിചാരി ആക്രമണം തുടരുമ്പോൾ സമാധാനത്തിനു മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവേനിയയിൽ പറഞ്ഞു.

എന്നാൽ കംബോഡിയ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും സർക്കാർ വക്താവ് പെൻ ബൊന പ്രതികരിച്ചു.

Tags

Share this story

From Around the Web