ടെക്സസ് പബ്ലിക് സ്കൂൾ ക്ലാസ് റൂമുകളിൽ പത്തു കല്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം കോടതി തടഞ്ഞു

 
Texas

സെപ്റ്റംബർ 1 മുതൽ ടെക്സസ് പബ്ലിക് സ്കൂൾ ക്ലാസ് റൂമുകളിൽ പത്തു കല്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഫെഡറൽ കോടതി താത്കാലികമായി സ്റ്റേ ചെയ്തു. സാൻ അന്റോണിയോ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ ഫ്രെഡ് ബയറിയുടെ ഉത്തരവ് 11 സ്കൂൾ ഡിസ്ട്രിക്റ്റുകൾക്കും ബാധകമാണ്.

ഔദ്യോഗികമായി ക്രിസ്ത്യൻ സഭകൾക്കു മറ്റു മതങ്ങൾക്കു മേൽ മുൻഗണന നൽകുന്ന നിയമം ദൈവശാസ്ത്രപരമായ ചോദ്യങ്ങൾ സംബന്ധിച്ചു പക്ഷം പിടിക്കുന്നുവെന്നു ജഡ്‌ജ്‌ പറഞ്ഞു. ടെക്സസിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ നിയമസഭ പാസാക്കിയ നിയമത്തോട് സാമ്യമുള്ള നിയമങ്ങൾ അര്കാൻസോ, ലൂയിസിയാന സംസ്ഥാനങ്ങളിലും കോടതികൾ തടഞ്ഞിട്ടുണ്ട്.

കോടതി വിധി ടെക്സസിൽ മത സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു. “സ്റ്റേറ്റ് അനുകൂലിക്കുന്ന മതത്തെ അംഗീകരിക്കാൻ ഒരു കുട്ടിയേയും നിർബന്ധിക്കാൻ പാടില്ല.”

മാർച്ചിൽ 166 ടെക്സസ് മതനേതാക്കന്മാർ ഈ നിയമത്തെ എതിർത്തിരുന്നു. മതപഠനം കുടുംബങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web