ടെക്‌സസ് സ്‌കൂളുകളില്‍ 10 കല്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തെ ചോദ്യം ചെയ്തു കോടതിയില്‍ ഹര്‍ജി

സ്‌കൂളുകളില്‍ ക്ലാസ് റൂമില്‍ പത്തു കല്പനകള്‍ പ്രദര്‍ശിപ്പിക്കണം എന്ന ടെക്‌സസിലെ പുതിയ നിയമത്തെ ചോദ്യം ചെയ്തു അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ സെപ്പറേഷന്‍ ഓഫ് ചര്‍ച് ആന്‍ഡ് സ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കോടതിയില്‍ പോയി.
സെപ്റ്റംബര്‍ 1നു നിലവില്‍ വരുന്ന സെനറ്റ് ബില്‍ 10 ടെക്‌സസിലെ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്ന വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള 5.5 മില്യണ്‍ കുട്ടികളുടെ മേല്‍ ഒരു മതപരമായ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ടെക്‌സസ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 16 കുടുംബങ്ങള്‍ കേസിനു പിന്നിലുണ്ട്. അവരില്‍ ക്രിസ്ത്യാനികള്‍, യഹൂദര്‍, ഹിന്ദുക്കള്‍ എന്നിങ്ങനെ പല തരം വിശ്വാസങ്ങള്‍ ഉളളവരുണ്ട്.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ കേസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.