നൈജീരിയയില്‍ തീവ്രവാദി ആക്രമണം ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് എന്‍ഡാലി രൂപതയുടെ മെത്രാന്‍

​​​​​​​

 
nieriya


നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചും വീടുകള്‍ കൊള്ളയടിച്ചും മോഷണം നടത്തിയും മനുഷ്യരെ കടത്തിയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ജിഹാദി ആക്രമണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയെന്നും, അജപാലന  പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരം ഭീഷണിയാണെന്നും, എന്‍ഡാലി രൂപതയുടെ മെത്രാന്‍, മോണ്‍സിഞ്ഞോര്‍ മാര്‍ട്ടിന്‍ ആഡ്ജോ മോമോനി ഫീദെസ് വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. 


കഴിഞ്ഞ മാസം, മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കത്തോലിക്കാ തട്ടിക്കൊണ്ടുപോയെന്നും, എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നും മോണ്‍സിഞ്ഞോര്‍ മാര്‍ട്ടിന്‍  പറഞ്ഞു.

ഗ്രാമങ്ങളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെന്നും, വിശ്വാസികള്‍ക്ക് ജീവന് വരെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതിനാല്‍ വൈകുന്നേരങ്ങളിലെ സഭാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബോക്കോ ഹറാം ഭീകര സംഘടനയുടെ ഭാഗമായിട്ടാണ് ഈ ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമാണ് പ്രധാനമായും ഈ അക്രമങ്ങളുടെ പിന്നിലുള്ള ലക്ഷ്യം.

മിഷനറി പ്രവര്‍ത്തനങ്ങള്‍ തീക്ഷ്ണമായി നടന്ന ഒരു മേഖലയാണിതെന്നും, എന്നാല്‍ ഇവരുടെ നിരന്തര ഭീഷണികള്‍ മൂലം യാത്രയൊരു പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയന്‍ ഗ്രൂപ്പുകള്‍ക്ക് പുറമേ, ബുര്‍ക്കിന ഫാസോയില്‍ നിന്നും നൈജറില്‍ നിന്നും ഉത്ഭവിക്കുന്ന ജിഹാദി സംഘടനകളും ബെനിനില്‍ പ്രവര്‍ത്തിക്കുന്നു.
 

Tags

Share this story

From Around the Web