പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പും സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍

 
narendra modi

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പും സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍. ചിരാചന്ദ് പൂരില്‍ പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. കലാപം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം മോദി ആദ്യമായി മണിപ്പൂരില്‍ എത്തുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല.

2023 ല്‍ പൊട്ടി പുറപ്പെട്ട സങ്കര്‍ഷങ്ങള്‍ക്ക് ഇപ്പോഴും അരുതിയില്ല. പ്രധാനമന്ത്രി സന്ദര്‍ശനത്തിന് എത്തുന്ന ചിരാചന്ദ്പൂരില്‍ പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. മോദിയുടെ സന്ദര്‍ശനം ബഹിഷ്‌ക്കരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ചുരചന്ദ് പൂരിലെ ബി എസ് എഫ് ട്രെയിനിങ് സെന്ററിലാണ് മോദി ആദ്യം എത്തുക. ഇന്‍ഫാലില്‍ നടക്കുന്ന പൊതുയോഗത്തിലും മോദി സംസാരിക്കും. മണിപ്പൂരിലെ സംഘര്‍ഷങ്ങളും വിയോജിപ്പിക്കുകളും പ്രധാനമന്ത്രി പരിശോധിക്കണമെന്ന് ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട.  തടയുന്നതില്‍ നിന്ന് കുക്കി വിഭാഗം പിന്മാറി. അതേസമയം സംസ്ഥാനത്തെ ബിജെപിയിലും ഭിന്നിപ്പ് വ്യാപകമാവുകയാണ്. ഉഖ്രുല്‍ ജില്ലയിലെ 40 ബി ജെ പി നേതാക്കള്‍ രാജിവച്ചു. സന്ദര്‍ശനത്തിന് മുന്നോടിയായി സംസ്ഥാനത്തൊട്ടാകെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷം തണുക്കാത്ത മണിപ്പൂരില്‍

Tags

Share this story

From Around the Web