പതിനായിരങ്ങള്‍ സാക്ഷി; ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ട നിരയില്‍
മിസോറി: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഇന്നലെ സെപ്റ്റംബര്‍ 24-ന് മിസോറിയിലെ സെന്റ് ലൂയിസിലുള്ള 'ദി ഡോം അറ്റ് അ
മേരിക്കാസ് സെന്ററില്‍' നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തില്‍ ആയിരങ്ങള്‍ സാക്ഷിയായി. വാഴ്ത്തപ്പെട്ട ഷീന്റെ തിരുനാള്‍ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബര്‍ 9-ന് ആഘോഷിക്കുമെന്ന് ലെയോ പതിനാലാമന്‍ ഇത് സംബന്ധിച്ച ഉത്തരവിലൂടെ പ്രഖ്യാപിച്ചു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള വിശുദ്ധ കുര്‍ബാനയില്‍ മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ മുഖ്യകാര്‍മ്മികനായി. യേശുക്രിസ്തുവുമായുള്ള ആഴമേറിയതും വിനീതവുമായ ബന്ധവും ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള തീവ്രമായ ഐക്യദാര്‍ഢ്യവും ഷീനിന്റെ മിഷ്ണറി ജീവിതത്തെ അടയാളപ്പെടുത്തിയിരുന്നുവെന്നും, എല്ലാ കത്തോലിക്കരും മാതൃകയാക്കേണ്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
ആയിരത്തോളം വൈദികരും 89 മെത്രാന്മാരും നൂറുകണക്കിന് സെമിനാരി വിദ്യാര്‍ത്ഥികളും ഡീക്കന്മാരും അണിനിരന്ന നീണ്ട പ്രദക്ഷിണത്തോടെ ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍, എല്ലാ പ്രായത്തിലുമുള്ള അരലക്ഷത്തിലധികം കത്തോലിക്കര്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടി.
ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടാന്‍ ഷീനിന്റെ പരിപാടികള്‍ ആദ്യമായി സംപ്രേഷണം ചെയ്ത കാലം മുതല്‍ക്കേ അവ കണ്ടിരുന്ന വയോധികരും ചെറിയ കുട്ടികളുള്ള നിരവധി കുടുംബങ്ങളും പ്രഖ്യാപന ചടങ്ങില്‍ നേരിട്ടു സാക്ഷികളായിന്നു.