സന്തോഷകരമായ കുടുംബജീവിതത്തിന് പത്ത് വഴികള്‍
0?ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് ശ്രമകരമായ കാര്യമാണ്. എങ്കിലും നമ്മുടെ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സന്തോഷകരമായ കുടുംബജീവിതത്തിന് ഇതാ പത്തുവഴികള്‍...
?1. ജോലിയും വീട്ടുകാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിക്കാം
?ജോലിയിലും വീട്ടിലുമുള്ള ഉത്തരവാദിത്തങ്ങള്‍ ഒരുപോലെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. ഒന്‍പതു മുതല്‍ അഞ്ച് വരെയുള്ള സമയപരിധിയില്‍ ഒതുങ്ങാതെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത് ആത്മാഭിമാനം (ലെഹളലേെലലാ) വര്‍ധിപ്പിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ നമുക്ക് ജീവിതത്തില്‍ കൂടുതല്‍ നിയന്ത്രണബോധം നല്‍കും.
?2. സ്വയം ശ്രദ്ധിക്കാം
?മാതാപിതാക്കള്‍ പലപ്പോഴും കുടുംബാംഗങ്ങളെ പരിപാലിക്കുന്ന തിരക്കില്‍ സ്വന്തം കാര്യങ്ങള്‍ മറന്നുപോകുന്നു. എന്നാല്‍, നമ്മള്‍ നമ്മളെത്തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വിഷാദത്തിനും ദേഷ്യത്തിനും കാരണമായേക്കാം. ഇത് കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ നിന്ന് നമ്മളെ തടയും. നമുക്ക് സ്വന്തമായി വികാരങ്ങളും ആവശ്യങ്ങളുമുണ്ടെന്ന് തിരിച്ചറിയുക. ദിവസവും പത്തുമിനിറ്റെങ്കിലും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് വളരെ പ്രധാനമാണ്.
?3. ശിക്ഷണം
?ശിക്ഷണത്തെ ഒരു ശിക്ഷയായി കാണാതെ മറ്റൊരാളെ ഉപദ്രവിക്കാതെയും വേദനിപ്പിക്കാതെയും എങ്ങനെ ആവശ്യങ്ങള്‍ നേടാമെന്ന് കുട്ടികളെ പഠിപ്പിക്കാം. ദേഷ്യം വരുമ്പോഴും ശാന്തമായിരിക്കാന്‍ ശ്രമിക്കുക. തെറ്റായ സാഹചര്യങ്ങളെ എങ്ങനെ വ്യത്യസ്തമായി കൈകാര്യം ചെയ്യാമെന്നും അടുത്ത തവണ എങ്ങനെ നന്നായി ചെയ്യാമെന്നും കുട്ടികളെ പഠിപ്പിക്കുന്നതും നല്ലതാണ്.
?4. പരിധികള്‍ നിശ്ചയിക്കുക
ദോഷകരമായ സാഹചര്യങ്ങളില്‍ നിന്ന് ?കുട്ടികളെ സംരക്ഷിക്കാന്‍ നമ്മള്‍ നിയന്ത്രണങ്ങള്‍ വയ്ക്കാറുണ്ട്. എന്നാല്‍ കേവലം ഉത്തരവുകള്‍ നല്‍കുന്നതിനു പകരം എന്തിനാണ് ഈ നിയന്ത്രണങ്ങളെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, തീയില്‍ നിന്ന് കുട്ടിയെ മാറ്റുമ്പോള്‍ അതിന്റെ കാരണം വിശദീകരിക്കുക. കാരണം മനസ്സിലാക്കുമ്പോള്‍ കുട്ടികള്‍ക്ക് സഹകരിക്കാന്‍ എളുപ്പമാകും.
?5. ആശയവിനിമയം
?നല്ല സമയത്തും മോശം സമയത്തും കുട്ടികളുമായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് അവരുടെ വികാരങ്ങള്‍ വാക്കുകളായി പ്രകടിപ്പിക്കാന്‍ പ്രയാസമുണ്ടാവാം. മാതാപിതാക്കള്‍ കേള്‍ക്കുന്നുണ്ട് എന്ന അറിവ് മാത്രം മതിയാകും അവര്‍ക്ക് ആശ്വാസമാകാന്‍. പ്രശ്‌നങ്ങളെക്കുറിച്ചു മാത്രമല്ല, നിങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക. അങ്ങനെ അവര്‍ക്ക് നിങ്ങളില്‍ വിശ്വാസം തോന്നുകയും അവരുടെ കാര്യങ്ങളില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറുകയും ചെയ്യും.
?6. ഗുണമേന്മയുള്ള സമയം
?ആഴ്ചയില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് പ്രധാനപ്പെട്ട വിഷയങ്ങളും രസകരമായ കാര്യങ്ങളുമൊക്കെ സംസാരിക്കാനുള്ള അവസരം നല്‍കും. കൂടാതെ, കുട്ടികളോട് ജോലികളില്‍ സഹായിക്കാന്‍ ആവശ്യപ്പെടാം. അവര്‍ക്ക് വലിയ താല്‍പര്യമില്ലെങ്കില്‍പ്പോലും ഇത് അവരെ കുടുംബത്തില്‍ വിലപ്പെട്ടവരായി തോന്നിപ്പിക്കും.
?7. ഒന്നിച്ചുള്ള തീരുമാനങ്ങള്‍
?കുട്ടികള്‍ വളരുന്നതിനനുസരിച്ച് കുടുംബങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളിലും അവരെ ഉള്‍പ്പെടുത്താം. എപ്പോഴും നിയന്ത്രണങ്ങള്‍ വയ്ക്കാതെ അവര്‍ക്കും കുടുംബത്തില്‍ പ്രാധാന്യം ഉണ്ടെന്ന് കുട്ടികളുടെ മനസ്സില്‍ തോന്നല്‍ ഉണ്ടാകണം. ഒന്നിച്ചുള്ള തീരുമാനങ്ങള്‍ മക്കള്‍ക്കും കുടുംബത്തില്‍ സ്ഥാനമുണ്ടെന്ന ചിന്തയിലേക്ക് നയിക്കും.
?8. ആശ്വാസവും പിന്തുണയും
?കുടുംബത്തിലെ നല്ല സമയത്തും മോശം സമയത്തും പരസ്പരം താങ്ങും തണലുമാകേണ്ടത് പ്രധാനമാണ്. എന്തെങ്കിലും ദുരന്തമോ, പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ ഒന്നിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ഈ സമയത്ത് കുട്ടികള്‍ക്ക് ആശ്വാസവും വിശദീകരണവും നല്‍കേണ്ടത് ആവശ്യമാണ്. അവരുടെ പ്രായമനുസരിച്ച് പ്രതികരണങ്ങള്‍ വ്യത്യസ്തമായിരിക്കും.
?9. ഇളവ് കാണിക്കുക
?എല്ലാറ്റിനുമുപരിയായി കുട്ടികള്‍ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരു വിനോദത്തിലോ, ഒരു യാത്രയ്ക്കായോ സമയം കണ്ടെത്തുന്നത് നിങ്ങള്‍ക്കും കുട്ടികള്‍ക്കും മനോഹരമായ ഓര്‍മ്മകള്‍ നല്‍കും. ദിനചര്യകള്‍ നല്ലതാണ്. എങ്കിലും പെട്ടെന്നുള്ള സന്തോഷത്തിനായി അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റില്ല.
?10. പങ്കാളിയുമായി സമയം ചെലവഴിക്കുക
?കുട്ടികളുണ്ടായ ശേഷം പങ്കാളിക്കായി സമയം കണ്ടെത്തുന്നത് പ്രയാസകരമാണ്. എങ്കിലും അതിനായി സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. കാരണം കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നാണ് ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്നത്. ദൈനംദിന കാര്യങ്ങളെക്കുറിച്ചും സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ചും ഇടയ്ക്കിടെ സംസാരിക്കുക. പുറത്തുപോയി ഭക്ഷണം കഴിക്കാനോ ഒരുമിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടാനോ സമയം കണ്ടെത്തുക.