തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയിൽ താൽകാലിക ആശ്വാസം. വിതരണക്കാർക്ക് സർക്കാർ നാളെ പണം നൽകും
Oct 5, 2025, 17:45 IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയിൽ നടപടിയുമായി സർക്കാർ. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ വിതരണക്കാർക്കാണ് നാളെ പണം നൽകും.
തിരുവനന്തപുരം മെഡിക്കൽ കോളജ് 11 കോടിയും, കോഴിക്കോട് മെഡിക്കൽ കോളജ് എട്ട് കോടി രൂപയുമാണ് നാളെ നൽകുന്നത്. ഇത് സംബന്ധിച്ച നിർദേശം മെഡിക്കൽ കോളജ് സൂപ്രണ്ടുമാർക്ക് ഡിഎംഇ നൽകി.
157 കോടി രൂപയാണ് വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി ഹൃദയശസ്ത്രക്രിയ വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്.
പണം കുറച്ചെങ്കിലും നൽകിയില്ലെങ്കിൽ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ച വരെ കാത്തിരിക്കുമെന്നും വിതരണക്കാർ ഡിഎംഇയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.