സംസ്ഥാനത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​നം; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു

 
Rain

തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പുണ്ടാ​യി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​മ​ട​ക്ക​മു​ള്ള തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ നാ​മ​മാ​ത്ര​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. അ​ടു​ത്ത നാ​ല് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ‌‌

അ​തേ​സ​മ​യം കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം തിങ്കളാഴ്ച കൂ​ടി തു​ട​രും.

Tags

Share this story

From Around the Web