സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു; പുനലൂരില്‍ 37°C രേഖപ്പെടുത്തി, വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

 
Temperature


തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില ഉയര്‍ന്നു. കൊല്ലം പുനലൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം സിറ്റിയില്‍ 35.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 35.2 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് സിറ്റിയില്‍ 35.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വയനാട്ടില്‍ 54 ശതമാനവും ഇടുക്കിയില്‍ 47 ശതമാനവുമാണ് മഴക്കുറവ്.

അതേസമയം, അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 18 ഇടുക്കി ജില്ലയിലും, സെപ്റ്റംബര്‍ 19 മലപ്പുറം, കോഴിക്കോട് ജില്ലകളിലും, സെപ്റ്റംബര്‍ 20 കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web