ഡൽഹിയിൽ താപനില 4.2 ഡിഗ്രിയിൽ; കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ തടസ്സപ്പെടുത്തി
Jan 10, 2026, 15:34 IST
ഡല്‍ഹി: ഡല്‍ഹിയിലെ താപനില 4.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു, ഈ ശൈത്യകാലത്ത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താഴ്ന്ന നിലയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പെയ്ത അസാധാരണമായ മഴയെ തുടര്‍ന്നാണ് കുത്തനെയുള്ള കുറവ് ഉണ്ടായത്.
'രാത്രിയില്‍, മെര്‍ക്കുറി 4.2 ഡിഗ്രിയിലേക്ക് താഴ്ന്നു, വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലയേക്കാള്‍ അല്പം കുറവാണെന്ന് ഐഎംഡി പറഞ്ഞു.
ഡല്‍ഹി-എന്‍സിആറില്‍ ഉടനീളമുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ സമയത്ത് തണുത്ത കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും, അതിരാവിലെയും രാത്രി വൈകിയും മിതമായതോ ഇടതൂര്‍ന്നതോ ആയ മൂടല്‍മഞ്ഞുണ്ടാകുമെന്നും ഐഎംഡി കൂട്ടിച്ചേര്‍ത്തു.