മുഗുലപ്പള്ളി സെന്ററില്‍ നടന്ന, തെലുങ്കാന മിഷന്‍, പറക്കാല്‍ മിഷന്‍, കാട്ടറപ്പള്ളി മിഷന്‍ വാര്‍ഷിക കമ്മിറ്റിയില്‍ സി എസ് ഐ മദ്ധ്യകേരള ബിഷപ്പ് പങ്കെടുത്തു

 
Csi

മുഗുലപ്പള്ളി സെന്ററില്‍ നടന്ന, തെലുങ്കാന മിഷന്‍, പറക്കാല്‍ മിഷന്‍, കാട്ടറപ്പള്ളി മിഷന്‍ വാര്‍ഷിക കമ്മിറ്റിയില്‍ സി എസ് ഐ മദ്ധ്യകേരള ബിഷപ്പ് പങ്കെടുത്തു

മുഗുലപ്പള്ളി സെന്ററില്‍ നടന്ന, തെലുങ്കാന മിഷന്‍, പറക്കാല്‍ മിഷന്‍, കാട്ടറപ്പള്ളി മിഷന്‍ എന്നിവയുടെ വാര്‍ഷിക കമ്മിറ്റിയില്‍  സിഎസ് ഐ മദ്ധ്യകേരള ബിഷപ്പ് റൈറ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പങ്കെടുത്തു. 


പങ്കെടുത്തു. കരിംനഗര്‍ മഹായിടവകയുടെ അധ്യക്ഷനും സി.എസ്.ഐ. മോഡറേറ്ററുമായ മോസ്റ്റ് റവ. ഡോ. കെ. റൂബന്‍ മാര്‍ക്ക് ബിഷപ്പും കരിംനഗര്‍ മഹായിടവകയിലെ ഔദ്യോഗിക ഭാരവാഹികളും, മധ്യകേരള മഹായിടവക ട്രഷറാര്‍ റവ. ജിജി ജോണ്‍ ജേക്കബ്, മിഷന്‍ ബോര്‍ഡ് ഡയറക്റ്റര്‍ റവ. ജേക്കബ് ഡാനിയേല്‍ എന്നിവരും സന്നിഹിതരായിരുന്നു. 

മിഷന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ, ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കുകയും അത് പാസ്സാക്കുകയും വരുംവര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിക്കുകയും ചെയ്തു. കൂടാതെ അവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് സഭാ ശുശ്രൂഷകരെ പട്ടത്വശുശ്രൂഷയ്ക്കായി  ശുപാര്‍ശ ചെയ്തു. 

അതിനുശേഷം തെലുങ്കാന മിഷനിലെ ജടലപെട്ട സെന്റ് തോമസ് സഭയ്ക്കുവേണ്ടി ഒരു മിഷന്‍ വീട് പണിയുന്നതിന് തറക്കല്ലിട്ടു. 

തുടര്‍ന്ന് സി.എസ്.ഐ. നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ, പുതുതായി പണികഴിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ പ്രതിഷ്ഠാശുശ്രൂഷ നിര്‍വ്വഹിച്ചു. സ്‌കൂളില്‍ പുതുതായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

അതോടൊപ്പം സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുകയും പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Tags

Share this story

From Around the Web