ഇസ്രയേലിന്റെ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: ഇറാനില്‍ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി.
ഇന്ന് രാവിലെയോടെയാണ് ഇസ്രയേലും അമേരിക്കയും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം നടത്തിയത്.
ഇതിന് ഇറാന്‍ തിരിച്ചടി നല്‍കിയതായാണ് ഏറ്റവും പുതുതായി കിട്ടുന്ന വിവരം. സാഹചര്യം കണക്കിലെടുത്ത് ''പരമാവധി ജാഗ്രത'' പാലിക്കണമെന്നും എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്ത്യന്‍ പൗരന്മാര്‍ പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍:
ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാന്‍ഡും നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
താമസസ്ഥലത്തോ ജോലിസ്ഥലത്തോ ഉള്ള ഷെല്‍ട്ടറുകള്‍ എവിടെയാണെന്ന് മുന്‍കൂട്ടി നോക്കി വെക്കുകയും അവയ്ക്ക് സമീപം തന്നെ കഴിയുകയും ചെയ്യുക.
അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കുക.
പ്രാദേശിക വാര്‍ത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര അലര്‍ട്ടുകളും കൃത്യമായി നിരീക്ഷിക്കുക.
അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ഇന്ത്യന്‍ എംബസിയുടെ +972-54-7520711 എന്ന 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, രീി1െ.ലേഹമ്ശ്@ാലമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുകയും സാഹചര്യം അതീവ ഗുരുതരമാണെന്നും മുന്നറിയിപ്പ് പൗരന്മാര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാന്‍ എഴുപതോളം മിസൈലുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.