കൗമാരക്കാര്‍ക്കായി ടീന്‍ ചാറ്റ് ജി.പി.ടി; പഠനത്തില്‍ സഹായിക്കും, വഴിതെറ്റിക്കില്ലെന്ന് ഓപ്പണ്‍ എ.ഐ.!
13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്കായി കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ 'ചാറ്റ് ജി.പി.ടി. ഫോര്‍ ടീന്‍സ്' അവതരിപ്പിച്ച് പ്രമുഖ എ.ഐ.
കമ്പനിയായ ഓപ്പണ്‍ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കല്‍, ലൈംഗിക-പ്രണയ സംഭാഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികളെ പഠനത്തിലും ഗൃഹപാഠത്തിലും സഹായിക്കാനും, നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നതിനു പകരം അവരെ സ്വയം ചിന്തിച്ച് ശരിയായ ഉത്തരത്തില്‍ എത്തിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എ.ഐ. ചാറ്റ്ബോട്ടുകളെ കൗമാരക്കാര്‍ അമിതമായും വൈകാരികമായും ആശ്രയിക്കുന്നു എന്ന വലിയ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നിര്‍ണായക നടപടി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഉപയോക്താവിനോട് ചാറ്റ്ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സിസ്റ്റം പരിമിതപ്പെടുത്തും. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എ.ഐ. സാങ്കേതികവിദ്യ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.