അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ട് രൂപത

 
Ai

കണക്റ്റിക്കട്ട്/ യുഎസ്എ: അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ട് രൂപത. രൂപതയുടെ അജപാലകപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ രൂപത ലോഞ്ച് ചെയ്തിരിക്കുന്ന എഐ അസിസ്റ്റന്റിന് ‘മരിയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

മരിയ ഒരു യഥാര്‍ത്ഥ വ്യക്തിയല്ല, മറിച്ച്  ഒരു എഐ പ്രോഗ്രാമാണ്. രൂപതയിലെ വിശ്വാസികളുമായി ഇമെയില്‍, മെസ്സേജ് എന്നിവ വഴി ബന്ധപ്പെടുകയും അവര്‍ക്ക് സഭയുടെ ഏത് മേഖലയിലാണ് സഹായിക്കാന്‍ താല്‍പ്പര്യമെന്ന് കണ്ടെത്തുകയുമാണ് മരിയയുടെ ജോലി. തുടര്‍ന്ന് ഈ വിവരങ്ങള്‍ രൂപതയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൈമാറുകയും അവര്‍ വഴി കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

സാങ്കേതികവിദ്യ വിവേകത്തോടെ ഉപയോഗിക്കുമ്പോള്‍ അത് സുവിശേഷ പ്രഘോഷണത്തിനുള്ള ഒരു  ഉപകരണമായി മാറുമെന്ന് ബ്രിഡ്ജ്‌പോര്‍ട്ട് രൂപത ബിഷപ് ഫ്രാങ്ക് ജെ കാഗിയാനോ പറഞ്ഞു.  ഇന്നത്തെ നമ്മുടെ മിഷന്‍ മേഖലയില്‍ ഡിജിറ്റല്‍ ലോകവും എഐയുടെ ലോകവും ഉള്‍പ്പെടുന്നു. വിശ്വാസികളുടെ ആവശ്യങ്ങള്‍ കൂടുതല്‍  കേള്‍ക്കാനും അവരോട്  പ്രതികരിക്കാനും ‘മരിയ’യുടെ സഹായം തേടുമ്പോഴും  മനുഷ്യര്‍ തമ്മിലുള്ള ബന്ധം തന്നെയായിരിക്കും സഭയുടെ മിഷന്റെ ഹൃദയഭാഗത്തുള്ളതെന്ന് ബിഷപ് വ്യക്തമാക്കി. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഗിവ്‌സേ എന്ന കമ്പനിയാണ് ‘മരിയയെ’ വികസിപ്പിച്ചത്.

Tags

Share this story

From Around the Web