ലോക സമാധാനത്തിനായുള്ള മാര്‍പാപ്പയുടെ പ്രത്യേക നിയോഗവുമായി ടീം മിഷന്‍ 2033 അല്മായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജ ജപമാല റാലി
ചങ്ങനാശേരി: ലോകസമാധാനത്തിനായുള്ള മാര്‍പാപ്പയുടെ പ്രത്യേക നിയോഗവുമായി ടീം മിഷന്‍ 2033 അല്മായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 ന് ക്രിസ്തുരാജ ജപമാല റാലി നടത്തുന്നു. ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി യുടെ ആത്മീയ നേതൃത്വത്തിലാണ് റാലി.
ചങ്ങനാശേരി എസ്.ബി കോളജ് ക്രിസ്തുരാജ ചാപ്പല്‍, കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍, ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി, വൈക്കം ജയ്ഗിരി ക്രിസ്തുരാജ പള്ളി, കടക്കരപ്പള്ളി ക്രിസ്തുരാജ പള്ളി, അന്ധകാരനഴി ക്രിസ്തുരാജ പള്ളി, കാട്ടൂര്‍ ചെറിയ പൊഴി ക്രിസ്തുരാജ പള്ളി എന്നിങ്ങനെ ഏഴ് ക്രിസ്തുരാജ ദേവാലയങ്ങളെ കേന്ദ്രീകരിച്ചാണ് റാലി നടത്തുന്നത്.
ഓശാന ഞായറാഴ്ച രാവിലെ 9.30-ന് തുമ്പോളി പള്ളിമുറ്റത്ത് നിന്ന് യാത്ര ആരംഭിക്കും. യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ നിയോഗങ്ങളോടെയാണ് റാലി വിഭാവനം ചെയ്തിരിക്കു ന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കണ്‍വീനര്‍മാരായ കെ.വി. സെബാസ്റ്റ്യന്‍, പി.വി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.