അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ.അത്യന്തം വേദനാജനകമാണെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി

പത്തനംതിട്ട:നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ യു.പി.എസ്.റ്റി. അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
നിയമനം സംബന്ധിച്ച വിഷയം എന്റെ ശ്രദ്ധയില്‍ വന്ന ഉടന്‍ തന്നെ, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...
പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ യു.പി.എസ്.റ്റി. അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ഈ ദുഃഖത്തില്‍ മരിച്ചയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു.
നേരത്തെ, നിയമനം സംബന്ധിച്ച വിഷയം എന്റെ ശ്രദ്ധയില്‍ വന്ന ഉടന്‍ തന്നെ, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മരണപ്പെട്ടയാളുടെ പിതാവുമായി സംസാരിച്ചു. നടപടികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കില്‍ ഇത് ഗുരുതരമായ വീഴ്ചയാണ്. ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല.
ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കും.