പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാല്‍ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചര്‍

 
Baby


തിരുവനന്തപുരം:പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാല്‍ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചര്‍. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകല ആണ് കുഞ്ഞിനെ മര്‍ദിച്ചത്. 

ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ അമ്മ കണ്ടത്. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്.

 ശേഷം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ മര്‍ദ്ദിച്ചതായി കണ്ടെത്തിയത്.

മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ കര്‍ണപുടത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ആശുപത്രി അധികൃതര്‍ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. 

തമ്പാനൂര്‍ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചര്‍ക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കര്‍ശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷണ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web