ടാക്‌സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശന്‍

 
 V d satheeshan

തിരുവനന്തപുരം: ടാക്‌സ് ഡ്രൈവുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് ടാക്‌സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചു നികുതി വരുമാനം വര്‍ദ്ധിപ്പിക്കും. 


നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്. നിയമാനുസൃതം നികുതി അടയ്ക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഞങ്ങള്‍ ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്യും. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ തുടങ്ങും. തെറ്റ് ചെയ്താല്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്‍വലിക്കും. അതിനെ യൂടേണ്‍ എന്നോ എന്തുവേണമെങ്കിലും പറഞ്ഞോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നികുതിവെട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണ്. അത് തടയും. സാമ്പത്തിക അവസ്ഥയില്‍ 2 വഴിയാണ് മുന്നിലുള്ളത്. ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായ അവസ്ഥയിലേക്ക് എത്തും. ആ വണ്ടി എവിടെയും ഇടിച്ച് നില്‍ക്കാതെ അനസ്യൂതം യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പാണ് ബജറ്റ്. 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

മദ്യപിക്കുന്ന പണം മാത്രമാണ് സര്‍ക്കാരിലേക്ക് വരുന്നത്. പണം കിട്ടിയാല്‍ ഉടനെ അവര്‍ ഗൂഗിള്‍ പേയില്‍ പൈസ അയക്കുകയാണ്. നമ്മുടെ സമ്പത്തിന്റെ അടിത്തറയാണ്;എന്നുവച്ച് അവരെ പറഞ്ഞുവിടാന്‍ കഴിയുമോ. ഈ സര്‍ക്കാര്‍ അത് വിശദമായി പഠിക്കും. പരമാവധി നിക്ഷേപം കൊണ്ടുവരിക എന്നതാണ് രക്ഷപ്പെടനുള്ള മാര്‍ഗം.

ലൈഫ് ഭവന പദ്ധതിക്ക് പണം നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് പ്രത്യേക ഭവന പദ്ധതി ആവിഷ്‌കരിച്ചത് തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അവര്‍ക്ക് ഒറ്റ പദ്ധതിയാകുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അത് മാറ്റുമെന്നത് ഞങ്ങളുടെ വാഗ്ദാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags

Share this story

From Around the Web