പരീക്ഷാ പരിഷ്‌കരണത്തിന് ടാസ്‌ക്ഫോഴ്സ്; ഇന്‍സ്റ്റഗ്രാം വിഡിയോയുമായി മോദി
ന്യൂഡല്‍ഹി: പരീക്ഷപരിഷ്‌കരണത്തിന് ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലാവും ടാസ്‌ക്ഫോഴ്സ് വരിക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് മോദിയുടെ പ്രഖ്യാപനം.
വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭാവിവെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ വഞ്ചിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതികളെ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്തെ ശുദ്ധീകരിക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകളുമായി പുതിയ നിയമം വരും. ഇതിനുള്ള നടപടികള്‍ പാര്‍ലമെന്റില്‍ നാളെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സിജെപിയുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. നേരത്തെ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലും മോദി വിഡിയോ സന്ദേശവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിമാരോട് ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനും മോദി നിര്‍ദേശം നല്‍കിയിരുന്നു.