മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍. അനീഷ് ഒളിവില്‍

 
ANEESH



കൊച്ചി: മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍ എത്തി. സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ഒളിവിലാണ് അനീഷ്.


 തമിഴ് നാട് ചാവടി പൊലീസാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. ഇന്ന് രാവിലേയാണ് അനീഷിനെ മുളവുക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. നിലവില്‍ അനീഷിന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു വാറന്റ് ഉണ്ട്.

അനീഷിനെ കോടതിയില്‍ ഹാജരാക്കും. അനീഷ് കരുതല്‍ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസില്‍ ഇയാള്‍ക്കെതിരേ വാറന്റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.

കേരളത്തില്‍ മാത്രം അന്‍പതിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വര്‍ണക്കവര്‍ച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്നാട് പൊലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു

Tags

Share this story

From Around the Web