തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: പ്രണയബന്ധത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു

​​​​​​​

 
viramutu


തമിഴ്‌നാട്ടില്‍ പ്രണയബന്ധത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. കെ വൈരമുത്തു (28) ആണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ പത്ത് വര്‍ഷമായി മാലിനിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ വിവാഹിതരായി. ഇവരുടെ ബന്ധത്തെ മാലിനിയുടെ കുടുംബം എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെ വീട്ടിലേക്ക് പോവുകയായിരുന്ന വൈരമുത്തുവിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

കഴുത്തിലും കൈത്തണ്ടയിലും ആഴത്തിലുള്ള മുറിവുകളേറ്റ ഇയാളെ മയിലാടുതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് തന്നെ മരിച്ചു. മാലിനിയുടെ പിതാവ് ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു.


സെപ്റ്റംബര്‍ 14-ന് പൊലീസ് ഇരു കുടുംബങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത ചര്‍ച്ച വഹിച്ചിരുന്നു. വൈരമുത്തുവിനെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം മാലിനി പൊലീസിനെ അറിയിക്കുകയുെ പിന്നീട് ഇവര്‍ തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു. 

കൊലപാതകം നടന്ന ദിവസം മാലിനി ചെന്നൈയിലേക്ക് പോയിരുന്നു. അന്ന് രാത്രി വൈരമുത്തുവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

വൈരമുത്തുവിന്റെ അമ്മ രാജലക്ഷ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാലിനിയുടെ സഹോദരങ്ങളായ ഗുഗന്‍, ഗുണാല്‍ എന്നിവരുള്‍പ്പെടെ 10 ഓളം പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.

Tags

Share this story

From Around the Web