ലക്ഷങ്ങളുടെ തട്ടിപ്പില്‍ ടാല്‍റോപ്പ് ഡയറക്ടര്‍ അറസ്റ്റില്‍. വില്ലേജ് പാര്‍ക്കിന്റെ പേരില്‍ പത്ത് ലക്ഷം രൂപ തട്ടിച്ചെന്ന ദമ്പതികളുടെ പരാതിയിന്മേലാണ് അറസ്റ്റ്
പാങ്ങോട് : ലക്ഷങ്ങളുടെ തട്ടിപ്പില്‍ ടാല്‍റോപ്പ് ഡയറക്ടര്‍ അറസ്റ്റില്‍. നിക്ഷേപ തട്ടിപ്പില്‍ പിടിയിലായത് തിരുവനന്തപുരം പാങ്ങോട് സ്വദേശി യഹ്യ. വില്ലേജ് പാര്‍ക്കിന്റെ പേരില്‍ പത്ത് ലക്ഷം രൂപ തട്ടിച്ചെന്ന പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിന്മേലാണ് അറസ്റ്റ്.
അനസ്, സഫിര്‍ നജുമുദീന്‍, സോബിര്‍ നജുമുദീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കല്ലറ, പാങ്ങോട് കേന്ദ്രീകരിച്ച് ടാല്‍റോപ്പ് നടത്തിയത് കോടികളുടെ നിക്ഷേപ തട്ടിപ്പ് എന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് കമ്പനിയില്‍ നിന്ന് മുന്നൂറിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു.
ടാല്‍റോപ്പ് നഷ്ടത്തില്‍ ആണെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കാന്‍ ആകില്ലെന്നും ആണ് ചര്‍ച്ചയില്‍ കമ്പനി സിഇഒ ജോണ്‍സ് ജോസഫ് അറിയിച്ചത്.
ഈ മാസം 25 ആം തീയതി ചേരുന്ന രണ്ടാമത്തെ യോഗത്തില്‍ കമ്പനി ഉടമ സഫീര്‍ നജുമുദ്ധീന്‍ നേരിട്ട് ഹാജരാകണമെന്ന് അഡീഷണല്‍ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വരുന്ന ചര്‍ച്ചയിലും ശമ്പളക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിച്ച് റവന്യൂ റിക്കവറി നടത്തുമെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.