'ടോക് ടു മമ്മൂക്ക'; ലഹരിയ്ക്കെതിരെ പോരാടാന്‍ മമ്മൂട്ടിയും

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം പങ്കുചേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ലഹരി ഉപയോഗം, കച്ചവടം എന്നിവ ഫോണിലൂടെ അറിയിക്കാവുന്ന സംവിധാനമായ 'ടോക് ടു മമ്മൂക്ക' എന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടിയും ഈ സാമൂഹ്യവിപത്തിനെതിരെ പങ്കുചേരുന്നത്.
മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും എക്സൈസ് വകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് 'ടോക് ടു മമ്മൂക്ക' എന്ന പദ്ധതി നടപ്പിലാക്കുക.
പരാതി അറിയിക്കുവാനായി വിളിക്കുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദമായിരിക്കും മറുവശത്ത് നിന്ന് കേള്‍ക്കുക. പരാതിക്കാരുടെ പേരു വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ ഈ വിവരം കെയര്‍ ആന്റ് ഷെയര്‍ കൃത്യമായി രേഖപ്പെടുത്തുകയും എക്സൈസ് വകുപ്പിന് കൈമാറുകയും ചെയ്യും.
ലഹരി ഉപയോഗത്തെക്കുറിച്ചോ വില്‍പ്പനയെക്കുറിച്ചോ അറിയുന്നവര്‍ 6238877369 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാവുന്നതാണ്.