നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍. പ്രോസിക്യൂട്ടര്‍ക്ക് വീണ്ടും കത്തയച്ചു

യമന്‍: യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇക്കാര്യം ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി.
വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപെട്ടാണ് കത്ത് നല്‍കിയത്. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്. ഇനി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് ശേഷം തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ തന്റെ പ്രതികരണങ്ങള്‍ അറിയിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.
ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു.