ദൈവത്തില്‍ ശരണം വയ്ക്കുവിന്‍,അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍. അവിടുന്നാണു നമ്മുടെ സങ്കേതം - സന്ധ്യാപ്രാര്‍ത്ഥന
 

 
prayer


ഞങ്ങളുടെ സൃഷ്ടാവായ കര്‍ത്താവേ... അങ്ങ് ഞങ്ങളുടെ സങ്കേതവും ഞങ്ങളുടെ കോട്ടയുമാകുന്നു. അങ്ങയില്‍ ഞങ്ങള്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നു. ജീവിതയാഥര്‍ഥ്യങ്ങള്‍ ഞങ്ങളെ തളര്‍ത്തുന്നു തമ്പുരാനെ. ഒന്നിലും വിശ്വസിക്കാനോ ആരെയും ആശ്രയിക്കാനോ കഴിയാത്ത അവസ്ഥ കടന്നു വരുന്നു. നിശ്ചലമായി പോകുന്ന അവസരങ്ങളില്‍ ഈശോയെ ഞങ്ങള്‍ അങ്ങയെ തേടുന്നു. ഈ രാത്രിയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ഉത്തരം നല്‍കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ. ഞങ്ങളുടെ വിശ്വാസവും ധൈര്യവും ചോര്‍ന്നു പോകുന്നല്ലോ നാഥാ. ഉറച്ചു നിന്ന് കൊണ്ട് നല്ലൊരു നാളെക്കായി പൊരുതുവാന്‍ അടിയങ്ങളെ സഹായിക്കണമേ. ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ ആശാവഹമല്ല. എങ്കിലും ഞങ്ങളുടെ  കര്‍ത്താവ് എല്ലാം അറിയുന്നുവെന്നും അവിടുത്തെ പക്കല്‍ എല്ലാത്തിനും പരിഹാരം ലഭിക്കുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു. ഇന്ന് ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കി കാത്തുപാലിച്ചതിന് നന്ദി നാഥാ. നാളെ ഉണരുമ്പോള്‍ ദൈവമേ കൂടുതല്‍ ഉന്മേഷത്തോടെ ഞങ്ങളുടെ  കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ അത്യുന്നത നാമത്തില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളേണമേ... ആമേന്‍

Tags

Share this story

From Around the Web