സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ നസ്രാണി കുടുംബങ്ങള്‍ ഒരുമിച്ചുകൂടി ഭക്ത്യാദരപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ഇടവമധ്യസ്ഥയായ നിത്യസഹായ മാതാവിന്റെയും, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.ജൂണ്‍ 29 ന് മിഷന്‍ വികാരി Rev. ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും യാമ പ്രാര്‍ത്ഥനയും കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു.
തിരുനാള്‍ ദിവസമായ ജൂലൈ 6 ഞായറാഴ്ച രാവിലെ 9:30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.10 മണിക്ക് ഗായകനും, വാഗ്മിയും, ധ്യാന ഗുരുവും ആയ Rev. ഫാ.ജോസ് അഞ്ചാനിക്കലിന്റെ, മുഖ്യകാര്‍മ്മികത്വത്തിലും Rev. Fr. ജോര്‍ജ്ജ് എട്ടുപാറയില്‍ ലിന്റെ സഹകാര്‍മ്മികത്വത്തിലും ആത്മീയ അനുഭവത്തിന്റെ ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടു കുര്‍ബാനയും ലദീഞ്ഞും നടന്നു.
ശ്രുതിമധുരമായ സംഗീത വിരുന്ന് ഗായകനയ Rev. ഫാ.ജോസ് അഞ്ചാനിക്കല്‍ തന്റെ ഭക്തിനിര്‍ഭരമായപാട്ടിലൂടെ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ഫാ .ജോര്‍ജ് എട്ടുപറയലിനൊപ്പം തിരുന്നാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണ്‍, ജോയിന്റ് കണ്‍വീനേഴ്സ് റണ്‍സ് മോന്‍ അബ്രഹം , റിന്റോ റോക്കി , ഷിബി ജോണ്‍സന്‍, കൈക്കാരന്മാര്‍ അനൂപ് ജേക്കബ് , സോണി ജോണ്‍ , സജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച തിരുന്നാള്‍ കമ്മറ്റിയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ വിജയകരമായി നടത്തിയത്.
മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ പ്രത്യേകം നന്ദികുറിച്ചുകൊണ്ട് വൈകിട്ട് 7 മണിക്ക് പ്രാര്‍ത്ഥനകളോടെ കൊടിമരത്തില്‍ നിന്ന് തിരുനാള്‍ കൊടി ഇറക്കിതിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനമായി.