ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വാര്‍ഷിക 'കുടുംബ കൂട്ടായ്മ വാര്‍ഷിക സംഗമം ജൂണ്‍ 20ന് ബര്‍മിംഗ്ഹാമില്‍
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ജൂണ്‍ 20ന് ബര്‍മിംഗ്ഹാമില്‍ നടക്കും. ബര്‍മിംഗ് ഹാമിലെ രൂപത രൂപീകൃതമായി പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷത്തില്‍ Our Lady of the Assumption RC Church, Maryvale- നടക്കുന്ന ഈ ഒത്തുചേരല്‍ ഏറെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9.30-ന് പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പോടെ ആരംഭിക്കുന്ന പരിപാടി യില്‍ തുടര്‍ന്ന് കുതാ പ്രാര്‍ത്ഥന( യാമ പ്രാര്‍ത്ഥന ) നടക്കും. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ക്ലാസ്സ്, ഇന്ററാക്ഷന്‍ സെഷന്‍സ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
രൂപതയിലെ 12 റീജിയനുകളില്‍ നിന്നുമായി ഏകദേശം 350-ഓളം കുടുംബ കൂട്ടായ്മ ലീഡേഴ്സ് ഇത്തവണത്തെ കുടുംബ കൂട്ടായ്മാ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.
പരിപാടിയോട് അനുബന്ധിച്ച് റവ. ഫാ. സെബാസ്റ്റ്യന്‍ നെടുമ്പുറത്തു നയിക്കുന്ന ലീഡേഴ്‌സ് സെഷന്‍, തുടര്‍ന്ന് ചോദ്യോത്തര സെഷനും, തുടര്‍ന്ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റും പിതാവുമായുള്ള പ്രത്യേക സംവാദ സെഷനും ഉണ്ടായിരിക്കും.
കൂടുതൽ കണ്ടെത്തുക
യുകെ താമസ സൗകര്യങ്ങൾ
മലയാളി വാർത്തകൾ
യുകെ വിസ സേവനങ്ങൾ
രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്, ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്, കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജിബിന്‍ വാമറ്റത്തില്‍, എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
കുടുംബ കൂട്ടായ്മാ കമ്മീഷന്‍ രൂപതാ പ്രസിഡന്റ് ഡോ. മാനോ ജോസഫ് സെക്രെട്ടറി ജെയ്നി ചാക്കോച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മീഷന്‍ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഡിസ്‌കഷന്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പിന്നീട് അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കുന്നവര്‍ക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്‌നാക്കുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.