ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് ബൈബിള്‍ ക്വിസ് മത്സരം ഗ്രാന്‍ഡ് ഫിനാലെ ഈമാസം 11ന്

 
Suvara

ബിര്‍മിംഗ്ഹാം: വലിയ നോമ്പില്‍ വചനം പഠിക്കാം - 'Let Us Learn the Word During Sauma Ramba' എന്ന സന്ദേശവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ (Bible Apostolate, CSMEGB) നേതൃത്വത്തില്‍ നടക്കുന്ന സുവാറ 2026 ബൈബിള്‍ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈമാസം 11ന് ലിവര്‍പൂളില്‍ നടക്കും. നാല് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയ മത്സരാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു.രൂപതയുടെ വിവിധ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 2400-ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ മത്സരങ്ങള്‍ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഈ നോമ്പുകാലത്ത് തിരുവചനം ആഴത്തില്‍ വായിക്കാനും മനനം ചെയ്യുവാനും മത്സരാര്‍ത്ഥികളെ പ്രാപ്തരാക്കി. വിവിധ പ്രായപരിധിക്കാര്‍ക്കായി നടത്തപ്പെട്ട മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ആറ് മത്സരാര്‍ഥികള്‍ വീതമാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ഫൈനല്‍ മത്സരങ്ങള്‍ ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡിലുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ (Our Lady Queen of Peace Syro-Malabar Catholic Church, Kirkstone Rd W, Litherland, Liverpool L21 0EQ) വെച്ചാണ് നടക്കുന്നത്. രാവിലെ ഒന്‍പതു മണിമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.

കൂടുതൽ കണ്ടെത്തുക
Kerala Cultural Products
Malayalam News Subscription
International money transfer services


തിരുവചനത്തിന്റെ 'സദ്വാര്‍ത്ത' എന്നാണ് സുവാറ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ദൈവവചനത്തിന്റെ സദ്വാര്‍ത്ത എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബൈബിള്‍ അപ്പൊസ്തലേറ്റ് ഓരോ വര്‍ഷവും സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുക. ഈ വര്‍ഷം  ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ഗ്രാന്‍ഡ് മിഷന്‍ തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും ഓണ്‍ലൈന്‍ ആയി ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഫൈനല്‍ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയവര്‍:

08 മുതല്‍ 10 വരെ പ്രായമുള്ളവരുടെ വിഭാഗം

* എയ്ബല്‍ ജോസ് ജോജിന്‍ (ബ്രിസ്റ്റോള്‍-കാര്‍ഡിഫ്) - സെന്റ് മേരീസ് മിഷന്‍, ഗ്ലോസ്റ്റര്‍, ചെല്‍റ്റന്‍ഹാം, ഹിയര്‍ഫോര്‍ഡ്

* ലിയോണ ജോസഫ് (സ്‌കോട്ട്ലന്‍ഡ്) - സെന്റ് മേരീസ് മിഷന്‍, അബര്‍ഡീന്‍, ഇന്‍വെര്‍നെസ്

* അലന്‍ ജോര്‍ജ് (കാന്റര്‍ബറി) - മാര്‍ തോമ ശ്ലീഹ മിഷന്‍, കാന്റര്‍ബറി

* ഏഞ്ചല്‍ റോസ് സോജോ (ലീഡ്സ്) - സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ്‌സ് ചര്‍ച്ച്, ലീഡ്സ്

* സ്റ്റീവ് ടിന്‍സി തോമസ് (ലെസ്റ്റര്‍) - സെന്റ് ജോണ്‍ മിഷന്‍, നോട്ടിംഗ്ഹാം

* സാവിയോ സോജന്‍ (മാഞ്ചസ്റ്റര്‍) - മാര്‍ സെബസ്ത്യാനോസ് മിഷന്‍, സ്റ്റോക്ക്പോര്‍ട്ട്

11 മുതല്‍ 13 വരെ പ്രായമുള്ളവരുടെ വിഭാഗം

* ബെനഡിക്ട് വര്‍ഗീസ് (കാന്റര്‍ബറി) - സെന്റ് തോമസ് മോര്‍ മിഷന്‍, ലിറ്റില്‍ കോമണ്‍സ്, ബെക്‌സ്ഹില്‍-ഓണ്‍-സീ, ബ്രൈറ്റണ്‍, ഈസ്റ്റ്‌ബോണ്‍, ഹെയില്‍ഷാം, ഹേസ്റ്റിംഗ്‌സ്

* ജോനാഥന്‍ മാത്യു പോള്‍ (ഓക്‌സ്‌ഫോര്‍ഡ്) - ഔര്‍ ലേഡി ഓഫ് ഡോളോര്‍സ് പ്രൊപ്പോസ്ഡ് മിഷന്‍, ഐല്‍സ്ബറി

* ജോഷ്വാ ജോസഫ് ആന്റണി (സ്‌കോട്ട്ലന്‍ഡ്) - സെന്റ്‌സ് അല്‍ഫോന്‍സാ ആന്‍ഡ് ആന്റണി മിഷന്‍, എഡിന്‍ബര്‍ഗ്

* ആഷര്‍ ജോണി മാത്യു (ബ്രിസ്റ്റോള്‍-കാര്‍ഡിഫ്) - സെന്റ് ആന്റണീസ് ക്‌നാനായ പ്രൊപ്പോസ്ഡ് മിഷന്‍, കാര്‍ഡിഫ് & സ്വാന്‍സീ

* അഥീന ജോസഫ് (സ്‌കോട്ട്ലന്‍ഡ്) - സെന്റ് മേരീസ് മിഷന്‍, അബര്‍ഡീന്‍, ഇന്‍വെര്‍നെസ്

* ആന്‍മരിയ ബിനേഷ് (മാഞ്ചസ്റ്റര്‍) - സെന്റ് യൂപ്രാസ്യ മിഷന്‍, എക്ലെസ്-സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്

14 മുതല്‍ 17 വരെ പ്രായമുള്ളവരുടെ വിഭാഗം

* ആല്‍ബര്‍ട്ട് ബാബു (പ്രെസ്റ്റണ്‍) - ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ചര്‍ച്ച്, ലിതര്‍ലാന്‍ഡ്

* സിയോന മേരി സിനോയ് (സ്‌കോട്ട്ലന്‍ഡ്) - സെന്റ് മേരീസ് മിഷന്‍, ഹാമില്‍ട്ടണ്‍

* ആന്റോ ജോളി (പ്രെസ്റ്റണ്‍) - സെന്റ് തോമസ് മിഷന്‍, ബ്ലാക്ക്‌ബേണ്‍

* എയ്ഡന്‍ തോട്ടുകല്‍ (ബര്‍മിംഗ്ഹാം) - ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് മിഷന്‍, വോള്‍വര്‍ഹാംപ്ടണ്‍

* ബെഞ്ചമിന്‍ ജോണ്‍ ബിജു (സ്‌കോട്ട്ലന്‍ഡ്) - സെന്റ്‌സ് അല്‍ഫോന്‍സാ ആന്‍ഡ് ആന്റണി മിഷന്‍, എഡിന്‍ബര്‍ഗ്

* നോയല്‍ റിക്‌സണ്‍ കാവലക്കാട്ട് (ഓക്‌സ്‌ഫോര്‍ഡ്) - ഔര്‍ ലേഡി ഓഫ് ഡോളോര്‍സ് പ്രൊപ്പോസ്ഡ് മിഷന്‍, സ്ലോ

18 വയസ്സിന് മുകളില്‍ (18 Plus) പ്രായമുള്ളവരുടെ വിഭാഗം

* അഞ്ജലി തോമസ് ഒഴുക്കല്‍ (സ്‌കോട്ട്ലന്‍ഡ്) - സെന്റ് മേരീസ് മിഷന്‍, അബര്‍ഡീന്‍, ഇന്‍വെര്‍നെസ്

* ജോമിയ ജോര്‍ജ് (പ്രെസ്റ്റണ്‍) - സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍, പ്രെസ്റ്റണ്‍

* മീനു തോട്ടുംഗല്‍ (ബര്‍മിംഗ്ഹാം) - ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് മിഷന്‍, വോള്‍വര്‍ഹാംപ്ടണ്‍

* സ്മിത ജോസഫ് (പ്രെസ്റ്റണ്‍) - ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ചര്‍ച്ച്, ലിതര്‍ലാന്‍ഡ്

* ഡിനി തോമസ് (പ്രെസ്റ്റണ്‍) - സെന്റ് ജോസഫ് മിഷന്‍, വിറല്‍, ചെസ്റ്റര്‍ - എല്‍സ്മിയര്‍ പോര്‍ട്ട്

* ഷെറിന്‍ ഷോണി (പ്രെസ്റ്റണ്‍) - സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് മിഷന്‍, ബ്ലാക്ക്പൂള്‍.

Tags

Share this story

From Around the Web