ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോല്‍സവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ക്ക്  തുടക്കമായി 

 
great


ബര്‍മിങ്ഹാം:ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോല്‍സവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ക്ക്  തുടക്കമായി. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകള്‍/മിഷനുകള്‍ / പ്രൊപ്പോസ്ഡ് മിഷനുകളില്‍നിന്നുമുള്ള  മത്സരാര്‍ത്ഥികളാണ് ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍  പങ്കെടുക്കുന്നത്.റീജിയണല്‍ തലത്തില്‍ നടക്കുന്ന  മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.


മത്സരങ്ങള്‍ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയില്‍ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോല്‍സവ രജിസ്ട്രേഷനുകള്‍ക്കായി ബൈബിള്‍ അപ്പസ്റ്റോലേറ്റ് നല്‍കിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷന്‍ ഫോം മാത്രമേ ഉപയോഗിക്കാവൂ.

എല്ലാ റീജിയണുകളിലെയും മത്സരങ്ങള്‍ ഒക്ടോബര്‍ 25-നകം പൂര്‍ത്തിയാകും. ഓരോ റീജിയണില്‍ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകള്‍ ഒക്ടോബര്‍ 27-നകം റീജിയണല്‍ കലോല്‍സവ കോര്‍ഡിനേറ്റര്‍മാര്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ്  വിഭാഗത്തിലും റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്കാണ് നവംബര്‍ 15-ന് ലീഡ്സ് റീജിയണിലെ സ്‌കെന്തോര്‍പ്പില്‍ നടക്കുന്ന രൂപതാതല  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.


മുതിര്‍ന്നവര്‍ക്കായുള്ള ഉപന്യാസ മത്സരം ഈ വര്‍ഷം മുതല്‍ റീജിയണല്‍ തലത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാല്‍ വഴി സമര്‍പ്പിക്കുന്ന ഉപന്യാസ മത്സരങ്ങള്‍ ഈ വര്‍ഷം ഉണ്ടാകില്ല.തലരൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 4-നകം പൂര്‍ത്തിയാക്കണം. ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 12 രാത്രി 12 മണിയ്ക്ക്  മുന്‍ബായി സമര്‍പ്പിച്ചിരിക്കണം.


 

Tags

Share this story

From Around the Web