ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി സമാപനം 9 മുതല്‍
ഷിക്കാഗോ: ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒന്പതു മുതല്‍ 12 വരെ നടക്കുന്ന കണ്‍വന്‍ഷനോടെ സമാപിക്കും. രൂപത അ ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
അമേരിക്കയിലെ ഷിക്കാഗോ മക്കോര്‍മിക്ക് പ്ലേയിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള മൂവായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.
സീറോ മലബാര്‍ സഭയുടെ ആത്മീയ നേതാക്കളും കണ്‍വന്‍ഷനില്‍ എത്തിച്ചേരും. സമാപനസമ്മേളനത്തില്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കും.
പൊതുസമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉ ദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ ഡ്രൂസ് താഴത്ത്, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ഏള്‍ ഫെര്‍ണാണ്ട സ്, സീറോ മലങ്കര സഭാ ബിഷപ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് എന്നിവര്‍ പങ്കെടുക്കും. ബാഹ്യമായ കണ്ണുകള്‍ കൊണ്ടല്ല, വിശ്വാസത്താലാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത് എന്ന ബൈബിള്‍ വാക്യമാണ് കണ്‍വന്‍ഷന്റെ പ്രധാന തീം.