കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോമലബാര്‍ സമുദായ ദേശീയ സമ്മേളനം മുംബൈയില്‍. ഓഗസ്റ്റ് ഒന്നിനും രണ്ടിനും

 
catholica congress



കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോമലബാര്‍ സമുദായ ദേശീയ സമ്മേളനം മുംബൈയില്‍ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. 


'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ എല്ലാ സീറോമലബാര്‍ രൂപതകളിലും നിന്നുള്ള സഭാ - സമുദായ നേതാക്കളെയും പ്രതിനിധികളെയും ഒന്നിപ്പിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവ വിലയിരുത്തി നയരൂപീകരണം, ന്യൂ നപക്ഷ അവകാശസംരക്ഷണം, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു ക്രൈസ്തവ സമൂഹം നല്‍കുന്ന സംഭാവനകള്‍ എന്നിവ മുഖ്യ ചര്‍ച്ചാവിഷയമാകുന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ സഭാ, സമുദായ, സാമൂഹ്യ നേതാക്കള്‍ പ്രതിനിധികളുമായി സംവദിക്കും.

കല്യാണ്‍ അതിരൂപതയുടെ ആതിഥേയത്വത്തിലുള്ള സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പില്‍ പതാക ഉയര്‍ത്തും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ ജെയിംസ് പട്ടേരില്‍, മാര്‍ തോമസ് പാടിയത്ത്, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 

പ്ലീനറി സെഷനുകള്‍, ഓപ്പണ്‍ ഫോറം, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുണ്ടാകും.
 

Tags

Share this story

From Around the Web