സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം നാളെ ആരംഭിക്കും

 
synad1

കൊച്ചി: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിനാലാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം നാളെ ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.

സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ് നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.

സിനഡിന്റെ ആദ്യ ദിവസം ധ്യാനത്തിലും പ്രാര്‍ത്ഥനയിലും പിതാക്കന്മാര്‍ ചിലവഴിക്കും.

ജനുവരി ഏഴാം തീയതി രാവിലെ 9 മണിക്ക് സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് തിരിതെളിയിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജനുവരി 10 ശനിയാഴ്ച വൈകിട്ട് സിനഡ് സമ്മേളനം സമാപിക്കും.

സീറോമലബാര്‍ സഭാ സിനഡ് ആഹ്വാനം ചെയ്തിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക - സന്യസ്ത- അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നാളെ ജനുവരി 6 ചൊവാഴ്ച വൈകിട്ട് 5 :30നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നിര്‍വഹിക്കും.

Tags

Share this story

From Around the Web