ഫാ തോമസ് കിഴക്കേലിന് സീറോ മലബാര്‍ സഭയുടെ സ്പന്ദന്‍ അവാര്‍ഡ്

 
FATHER

പാല:ഫാ തോമസ് കിഴക്കേലിന് സീറോ മലബാര്‍ സഭയുടെ സ്പന്ദന്‍ അവാര്‍ഡ്. സാമൂഹ്യക്ഷേമ കാര്‍ഷിക വികസന രംഗങ്ങളില്‍ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി പാല സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ഫാ തോമസ് കിഴക്കയിലിന് സീറോ മലബാര്‍സഭയുടെ സോഷ്യല്‍ മിനിസ്ട്രി സ്പന്ദന്‍ അവാര്‍ഡ് ലഭിച്ചു. 


കാര്‍ഷിക മേഖലയിലും സാമൂഹ്യവികസന രംഗത്തും മാതൃകപരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് കണക്കിലെടുത്താണ് കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്ത വൈദികനുള്ള  അവാര്‍ഡ് പാല രൂപതയുടെ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ഫാ തോമസ് കിഴക്കേലിന് ലഭിച്ചത്.

KIZHAKKEL
കാക്കാനാട് സഭാ കാര്യാലയത്തില്‍ നടന്ന  മെത്രാന്‍സിനഡിനോടനുബന്ധിച്് അവാര്‍ഡിന്റെ വിതരണം സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍  ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍  തട്ടില്‍ നിര്‍വ്വഹിച്ചു.  സ്പന്ദന്‍ ചെയര്‍മാന്‍ മാര്‍ ജോസ് ചിറ്റൂപറമ്പില്‍ അധ്യക്ഷനായിരുന്നു.

 വൈസ് ചെയര്‍മാന്‍മാരായ പിതാക്കന്മാരായ വൈസ് ചെയര്‍മാനായ മാര്‍  ജോണ്‍ നെല്ലിക്കുന്ന്, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ ജേക്കബ് മാവുങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  ചിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് സഹകരണത്തോട് കൂടിയാണ് മികച്ച സാമൂഹ്യപ്രവര്‍ത്തക വൈദികന് സീറോ മലബാര്‍ സോഷ്യല് മിനിസ്ട്രി അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.

Tags

Share this story

From Around the Web