ജെ ബി കോശി റിപ്പോർട്ട് നടപ്പിലാക്കിയ സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ
Feb 26, 2026, 18:02 IST
ജെ ബി കോശി റിപ്പോർട്ട് നടപ്പിലാക്കിയ സംസ്ഥാന സർക്കാർ നടപടിയെ പിന്തുണയ്ക്കുന്നതായി സിറോ മലബാർ സഭ പാലക്കാട് രൂപത അറിയിച്ചു. പി എസ് സി പ്രായ പരിധി വർധിപ്പിച്ചതടക്കം സഭയുടെ ആവശ്യങ്ങൾ പലതും സർക്കാർ അഗീകരിച്ചുവെന്നും പാലക്കാട് രൂപത ജിജോ ചാലക്കൽ പറഞ്ഞു. അതേ സമയം റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ സഭയ്ക്ക് ആശങ്കയുണ്ട്. 28ാം തിയതി പാലക്കാട് വച്ചു രൂപത ശക്തീകരണ വർഷം ആചരിക്കാനും തീരുമാനിച്ചതായി സഭ അറിയിച്ചു.