റെക്സം രൂപതാ സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം

റെക്സം രൂപതാ സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ഭക്തി സാന്ദ്രമായി റെക്സം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തപെട്ടു.
ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേര്‍ന്നു ഫാദര്‍ ജോണ്‍സണ്‍ കാട്ടിപ്പറമ്പില്‍ സി.എം.ഐ മുഖ്യ കാര്‍മികനും ഫാദര്‍ ഫെബിന്‍ സി.എം.ഐ ഷൂസ്‌ബെറി കതീഡ്രല്‍.
അസിസ്റ്റന്റ് വികാരി സെന്റ് തോമസ് തിരുന്നാള്‍ സന്ദേശം നല്‍കി. ഇരുപത്തി അഞ്ചോളം വ്യക്തികള്‍ പ്രത്യേക നിയോഗത്തോടെ തിരുന്നാള്‍ പ്രസുദേന്തിമാരായി മുടിയും തിരിയും നല്‍കി വാഴിക്കപെട്ടു.
കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, തോമാ സ്ലീഹയുടെ രൂപം വഹിച്ച് മുത്തുകുടയെന്തിയ പ്രദീഷണവും നടന്നു. പ്രദിക്ഷണത്തിന് ജോര്‍ജ് സി.എം.ഐ നേതൃത്വം നല്‍കി. തുടര്‍ന്ന് തോമാ സ്ലീഹയുടെ മധ്യസ്ഥ പ്രാര്‍ത്ഥന, സമാപന പ്രാര്‍ത്ഥനയുടെ ആശീര്‍വാദം, നേര്‍ച്ച പാച്ചോര്‍ വെഞ്ചരിച്ചു വിതരണം കൂടാതെ നിരവധി വ്യക്തികള്‍ സ്പോണ്‍സര്‍ ചെയ്ത ടീ, കോഫീ, സ്നാക്സ് വിതരണവും ഉണ്ടായിരുന്നു.
ഭാരത അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികളേയും തിരുന്നാള്‍ നടത്തിപ്പിനായി വിവിധ സഹായങ്ങള്‍ ചെയ്ത എല്ലാവര്‍ക്കും പള്ളി കമ്മറ്റി അംഗം ആന്‍സി മിഥുന്‍ പ്രത്യേക നന്ദി അറിയിച്ചു.