സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനം നടത്തി
Mar 25, 2026, 17:24 IST
മലയാറ്റൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനം നടത്തി. മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്.
കുരിശുമുടിയില്‍ എത്തിയ മാര്‍ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു. കുരിശുമുടി പള്ളിയിലെ പ്രാര്‍ത്ഥനക്കുശേഷം പൊന്‍കുരിശും മാര്‍ത്തോമ്മാ ശ്ലീഹായുടെ കാല്‍പ്പാദവും വണങ്ങി. സീറോ മലബാര്‍ സഭയിലെ വൈദികരും സിസ്റ്റേഴ്‌സും മാര്‍ തട്ടിലിനൊപ്പം ഉണ്ടായിരുന്നു