എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ കുടുംബത്തെ സന്ദർശിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

 
5567

കോഴിക്കോട്: എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ കുടുംബത്തെ സന്ദർശിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.

കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടിയുള്ള കുടുംബത്തിന്‍റെ പോരാട്ടത്തിന് പിന്തുണയുമായാണ് ഇന്നലെ രാവിലെ അദ്ദേഹം വീട്ടിലെത്തിയത്. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും ചികിത്സാ സഹായ സമിതി ഭാരവാഹികൾക്കുമൊപ്പമാണ് അദ്ദേഹം കുഞ്ഞുങ്ങളുടെ വീട്ടിലെത്തിയത്.

കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഓരോരുത്തരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ മുന്നോട്ടു വരണമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

വലിയൊരു ദൗത്യമാണ് സമൂഹം ഏറ്റെടുത്തിരിക്കുന്നതെന്നും അതിൽ ഓരോരുത്തരുടെയും ചെറിയ സഹായങ്ങൾക്കുപോലും വലിയ പ്രാധാന്യമുണ്ടെന്നും ബിഷപ് പറഞ്ഞു.

Tags

Share this story

From Around the Web