മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സീറോ മലബാർ സഭയുടെ പ്രതിനിധി സംഘം

 
Vds

കൊച്ചി: സീറോ മലബാർ സഭയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന പ്രതിനിധിസംഘം സഭയും സമുദായവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിഗ ണനയ്ക്കായുള്ള വിവിധ വിഷയങ്ങളടങ്ങിയ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ കത്ത് കൈമാറി.

ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പിആർഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സഭയുടെ തിരുവനന്തപുരത്തെ ലെയ്‌സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Tags

Share this story

From Around the Web