പുതിയ വത്തിക്കാൻ സ്ഥാനപതിയ്ക്കു ആശംസ അറിയിച്ച് സീറോ മലബാർ സഭ

 
syro malabar

കൊച്ചി: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ ആർച്ച് ബിഷപ്പ് വാൾഡെമാർ സോമർടാഗിന് അഭിനന്ദനങ്ങൾ അറിയിച്ച് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വത്തിക്കാന്റെ നയതന്ത്രസേവനരംഗത്ത് ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്രദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള ആര്‍ച്ച് ബിഷപ്പ് സൊമ്മെർടാഗിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

പരിശുദ്ധ സിംഹാസനവുമായുള്ള പ്രാദേശികസഭകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിവിധ സഭാസമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പരസഹകരണവും വളർത്തുന്നതിനും പുതിയ സ്ഥാനപതിയുടെ നേതൃത്വവും ശുശ്രൂഷയും സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് വാൾഡെമാർ സോമർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പ്രാർത്ഥനകളും പൂർണമായ സഹകരണവും ഉറപ്പുനൽകുകയും ചെയ്യുന്നതായും മാർ റാഫേൽ തട്ടിൽ അറിയിച്ചു.

Tags

Share this story

From Around the Web