സ്വിറ്റ്‌സര്‍ലാന്‍ഡിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഐന്‍സീഡലിലേക്ക് സീറോ മലബാര്‍ വിശ്വാസികളുടെ തീര്‍ത്ഥാടനം 30-ന്

 
Yurt

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്ത ഐന്‍സീഡല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വാര്‍ഷിക തീര്‍ത്ഥാടനം  30 – ന് നടക്കും.

യൂറോപ്പിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

യൂറോപ്പിലെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഹകാര്‍മ്മികനാകും. സ്വിറ്റ്സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം പ്രാദേശിക മിഷനുകളിലെ വൈദികരും സന്യാസിനികളും ഈ ആത്മീയ സംഗമത്തില്‍ പങ്കെടുക്കും. വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Tags

Share this story

From Around the Web