ഭീകരാക്രണത്തില്‍ അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍
സിഡ്‌നി/ഓസ്‌ട്രേലിയ: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ നടന്ന 16 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രണത്തില്‍ അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍.
മനുഷ്യജീവനോടുള്ള ധിക്കാരപരവും നിര്‍ദയവുമായ അവഗണനയും യഹൂദരോട് ചില ആളുകള്‍ക്ക് ഉള്ള വെറുപ്പും ഓരോ ഓസ്ട്രേലിയക്കാരനും തള്ളിക്കളയേണ്ട തിന്മയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
രണ്ട് വര്‍ഷത്തിലേറെയായി സിഡ്നിയില്‍ യഹൂദവിരുദ്ധതയുടെ അന്തരീക്ഷം വളര്‍ന്നുവരുന്നതായി ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു.
സിഡ്‌നി അതിരൂപതയിലെ കത്തീഡ്രലിന് എതിര്‍വശത്ത് ആഴ്ചതോറും പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്നും, അവിടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പതിവായി പ്രകടിപ്പിക്കപ്പെടുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു.
ക്രിസ്ത്യാനികള്‍ യഹൂദരുടെ മക്കളാണെന്നും യഹൂദര്‍ക്കെതിരായ ആക്രമണം നമുക്കെല്ലാവര്‍ക്കും എതിരായ ആക്രമണമാണെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തി കോസ്റ്റെല്ലോയും ‘യഹൂദവിരുദ്ധതയുടെ വിപത്തിനെ’ അപലപിച്ചു,
അക്രമം ഓസ്ട്രേലിയക്കാരെ മുഴുവന്‍ ഉലച്ചു എന്ന് അദ്ദേഹം പറഞ്ഞു.
അന്ധമായ മുന്‍വിധിയും വിദ്വേഷവും യഹൂദര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യഹൂദരായ ഓസ്‌ട്രേലിയക്കാര്‍ക്കെതിരായ ആക്രമണം ഓരോ ഓസ്‌ട്രേലിയര്‍ക്കാര്‍ക്കുമെതിരായരായ ആക്രമണമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.
യഹൂദരുടെ ‘ഹനുക്ക ബൈ ദി സീ’ സമ്മേളനത്തിനിടെ പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ ഒരു അപ്പനും മകനും നടത്തിയ വെയിവയ്പ്പില്‍ 10 വയസുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്.
40 ലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ 50 വയസുള്ള സാജിദ് അക്രമവും 24 വയസുള്ള മകന്‍ നവീദ് അക്രവും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.