സൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജൂബിലി ആഘോഷം
വിന്‍ഡീഷ് – ബ്രുഗ്ഗ് (ആര്‍ഗാവ്): വൈവിധ്യമാര്‍ന്ന പരിപാടികളോടെയും ജനപങ്കാളിത്തത്തോടെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രുഗ്ഗ് – വിന്‍ഡീഷ് പാസ്റ്ററല്‍ റീജിയന്റെ പത്താം വാര്‍ഷിക ജൂബിലി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി നടന്നു.
ജൂബിലി കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിരുന്നുസല്‍ക്കാരം നടന്നു. കുട്ടികളുടെ ഗായകസംഘം അവതരിപ്പിച്ച മനോഹരമായ സംഗീതവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യര്‍ക്കിടയിലും വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയിലും ശക്തമായ സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. അപരിചിതരായി എത്തുന്നവര്‍ പോലും പിന്നീട് ഉറ്റ സുഹൃത്തുക്കളായി മാറുന്നു എന്നുള്ളതാണ് ഈ പാസ്റ്ററല്‍ റീജിയന്റെ ഏറ്റവും വലിയ സവിശേഷത. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള നിരവധി ആളുകളാണ് ഈ വലിയ ഒത്തുചേരലില്‍ പങ്കാളികളായത്.